കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമേകി കോഴിക്കോട് ബീച്ചില്‍ പട്ടം പറത്തി
കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടി കര്‍ഷക സമര നായകന്‍ പി ടി ജോണ്‍ പട്ടം പറത്തി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: പത്തോളം യുവജനസംഘടനയുമായി ചേര്‍ന്ന് കേരള കൈറ്റ് ടീം ഡല്‍ഹിയില്‍ സമരം നടത്തിവരുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 100 ഓളം പട്ടങ്ങള്‍ വാനിലുയര്‍ത്തി. കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടി കര്‍ഷക സമര നായകന്‍ പി ടി ജോണ്‍ പട്ടം പറത്തി ഉദ്ഘാടനം ചെയ്തു.
വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുല്ല മാളിയക്കല്‍ മുഖ്യാഥിതിയായിരുന്നു. കേരള കൈറ്റ് ടീം സെക്രട്ടറി ഹാഷിം കടാക്കലകം അധ്യക്ഷത വഹിച്ചു. അഡ്വ. ഷമീം പക്‌സാന്‍, മുസ്തഫ കൊമ്മേരി, ഡോ. സലീമുദ്ദീന്‍, രജിത്ത് നായര്‍, പി മമ്മത് കോയ, കെ വി കുഞ്ഞമ്മു, എസ് എം സാലിഹ്, ബി വി അഷ്‌റഫ്, റാസാക്ക്കിണാശ്ശേരി, സി .എ .സലീം , സി എ കിരന്‍ എന്നിവര്‍ സംസാരിച്ചു.

സിയസ്‌കോ, യുവസാഹിതി, ടെഫ, ജവഹര്‍ ക്ലബ് മാവുര്‍, ടിആര്‍സിസി, യുവ തരംഗ്, കലിക്കറ്റ് കൈറ്റ് ടീം, വ്യാപാരി വ്യവസായി, ബീച്ച് വാക്കേഷ്, തെക്കേപ്പുറം സ്‌പോട്‌സ് ക്ലബ് എന്നീ സംഘടനകള്‍ പങ്കെടുത്തു. തോപ്പില്‍ സാജിത് നന്ദി പറഞ്ഞു.