എല്‍ഡിഎഫ് സിപിഐയുടെ ആശയം; എല്‍ഡിഎഫില്‍ തിരുത്തല്‍ ശക്തിയായി തുടരുമെന്നും സിപിഐ രാഷ്ട്രീയ റിപോര്‍ട്ട്
യുഡിഎഫ്-ബിജെപി-എസ്ഡിപിഐ പാര്‍ട്ടികള്‍ ചേരുന്ന രാഷ്ട്രീയ സഖ്യം സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപോര്‍ട്ട് പുറത്ത്. എല്‍ഡിഎഫിന്റെ രാഷ്ട്രീയ ദൗത്യങ്ങള്‍ നിറവേറ്റുക സിപിഐയുടെ രാഷ്ട്രീയ കടമയാണെന്ന് രാഷ്ട്രീയ റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
എല്‍ഡിഎഫ് ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടില്‍ വ്യതിയാനമുണ്ടായപ്പോള്‍ സിപിഐ അത് തിരുത്തി. അതെല്ലാം എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനാണ്. തിരുത്തല്‍ ശക്തിയായി സിപിഐ തുടരുമെന്നും രാഷ്ട്രീയ റിപോര്‍ട്ടില്‍ പറയുന്നു. എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നടപടിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് നിര്‍ദ്ദേശിക്കുന്ന രാഷ്ട്രീയ റിപോര്‍ട്ടില്‍, യുഡിഎഫ്-ബിജെപി-എസ്ഡിപിഐ പാര്‍ട്ടികള്‍ ചേരുന്ന രാഷ്ട്രീയ സഖ്യം സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പരാമര്‍ശമുണ്ട്. എല്‍ഡിഎഫ് സിപിഐയുടെ ആശയമാണെന്നും രാഷ്ട്രീയ റിപോര്‍ട്ട് പറയുന്നു.
സമ്മേളനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT