Latest News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ജെ നായര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ജെ നായര്‍ അന്തരിച്ചു
X

തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ ജെ നായര്‍ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രണ്ട് മണിക്ക് ശാന്തി കവാടത്തില്‍ വച്ച് നടക്കും.

26 വര്‍ഷമായി ദി ഹിന്ദുവിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ; മഞ്ജു. മക്കള്‍: സിദ്ധാര്‍ഥ്( ഓസ്ട്രേലിയ), ഗൗതം(ടെക്നോപാര്‍ക്ക്). എന്‍ ജെ നായര്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച പത്രപ്രവര്‍ത്തകനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. തന്റെ തൊഴിലില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച പ്രഗത്ഭ പത്രപ്രവര്‍ത്തകനായിരുന്നു എന്‍ ജെ നായരെന്ന് മുഖ്യമന്ത്രി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

മികച്ച രാഷ്ട്രീയ ലേഖകനായിരുന്നു എന്‍ ജെ. കേരളത്തിന്റെ വ്യവസായം, വാണിജ്യം, ധനകാര്യം, ഊര്‍ജം എന്നീ മേഖലകളെക്കുറിച്ച് ആഴത്തില്‍ പഠിച്ച അദ്ദേഹം വികസനോന്മുഖമായ ഒട്ടേറെ വാര്‍ത്തകളും വിശകലനകളും വായനക്കാര്‍ക്ക് നല്‍കി. വിവാദങ്ങള്‍ക്ക് പിറകെ പോകാന്‍ വിസമ്മതിച്ച് കേരളത്തിന്റെ വികസനത്തിന് തന്റെ കഴിവുകള്‍ ഉപയോഗിച്ച എന്‍ ജെ നായര്‍, രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ടി വി. പ്രേക്ഷകര്‍ക്കും സുപരിചിതനായിരുന്നു. പത്രപ്രവര്‍ത്തന ശാഖയ്ക്കു വലിയ നഷ്ടമാണ് എന്‍. ജെ. നായരുടെ നിര്യാണമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it