Latest News

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ചിത്രം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ഡെറിക് ഒബ്രിയാന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതി ശരിവച്ച് ചിത്രം നീക്കാന്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശവും നല്‍കി.

കേരളം, ബംഗാള്‍, അസം, തമിഴ്‌നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഈ മാസവും അടുത്ത മാസവുമായി തിരഞ്ഞെടുപ്പ് നടക്കുന്നത്.

Next Story

RELATED STORIES

Share it