Latest News

ഫ്രഞ്ച് നേവല്‍ കമ്പനി കേന്ദ്ര മുങ്ങിക്കപ്പല്‍ നിര്‍മാണ പദ്ധതിയില്‍നിന്ന് പിന്‍മാറി

ഫ്രഞ്ച് നേവല്‍ കമ്പനി കേന്ദ്ര മുങ്ങിക്കപ്പല്‍ നിര്‍മാണ  പദ്ധതിയില്‍നിന്ന് പിന്‍മാറി
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തിന് ഒരു ദിവസം ശേഷിക്കേ ഫ്രഞ്ച് നേവല്‍ കമ്പനി കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന മുങ്ങിക്കപ്പല്‍ നിര്‍മാണ പദ്ധതിയില്‍നിന്ന് പിന്‍മാറി. വിദേശകമ്പനികളുടെ സഹായത്തോടെ തദ്ദേശീയമായി മുങ്ങിക്കപ്പല്‍ നിര്‍മിക്കാനുള്ള പദ്ധതിയാണ് ഇത്. കരാര്‍ നിബന്ധനകളില്‍ വിജോയിപ്പാണ് പിന്‍മാറ്റത്തിന് കാരണം.

വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേയാണ് ഫ്രഞ്ച് കമ്പനിയുടെ പിന്‍മാറ്റം.

വിദേശ കമ്പനികളുടെ സഹായത്തോടെ മുങ്ങക്കപ്പല്‍ തദ്ദേശീയമായി നിര്‍മിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പി 751. എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സാങ്കേതികയുള്ള മുങ്ങിക്കപ്പലുകളാണ് ഉണ്ടാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രതിരോധ മന്ത്രാലയം പി 751 പദ്ധതിക്ക് അുമതി നല്‍കി. അതിന് രണ്ട് കമ്പനികളെയും ചുമതലപ്പെടുത്തി. സ്വകാര്യമേഖലയിലെ എന്‍ആന്റ് ടിയും സര്‍ക്കാര്‍ മേഖലയിലെ മസഗോവന്‍ ഡോക്‌സ് ലിമിറ്റഡും. ഇവരുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തൈസെന്‍ക്രപ്പ് മറൈന്‍ സിസ്റ്റംസ് (ജര്‍മ്മനി), നവന്റിയ (സ്‌പെയിന്‍), നേവല്‍ ഗ്രൂപ്പ് (ഫ്രാന്‍സ്), ഡേവൂ (ദക്ഷിണ കൊറിയ), റോസോബോറോനെക്‌സ്‌പോര്‍ട്ട് (റഷ്യ) എന്നീ കമ്പനികളെയും തിരഞ്ഞെടുത്തു.

പദ്ധതിക്ക് 43,000 കോടിയാണ് നീക്കിവച്ചത്. അതിനിടയിലാണ് കരാര്‍ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ് നേവല്‍ ഗ്രൂപ്പ് പിന്‍മാറിയത്.

Next Story

RELATED STORIES

Share it