Latest News

മീന്‍പിടിത്തത്തിനിടെ മല്‍സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

താനൂര്‍ എളരാം കടപ്പുറം കോട്ടില്‍ ഇമ്പിച്ചിബാവയുടെ മകന്‍ മുഹമ്മദ് ബാവ (48)യാണ് മരിച്ചത്.

മീന്‍പിടിത്തത്തിനിടെ മല്‍സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
X

താനൂര്‍: മീന്‍പിടിത്തത്തിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണ മല്‍സ്യത്തൊഴിലാളി മരിച്ചു. താനൂര്‍ എളരാം കടപ്പുറം കോട്ടില്‍ ഇമ്പിച്ചിബാവയുടെ മകന്‍ മുഹമ്മദ് ബാവ (48)യാണ് മരിച്ചത്. 36 പേരടങ്ങുന്ന താജ് മഹല്‍ വള്ളം ഞായറാഴ്ച വൈകീട്ട് പടിഞ്ഞാറേക്കര അഴിമുഖത്ത് മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുഹമ്മദ് ബാവക്ക് നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.

വള്ളം കരക്കടുപ്പിച്ച് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിങ്കളാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ സുലൈഖ. മക്കള്‍: സുഹാന, സുഹൈല്‍, സര്‍ജില. മരുമകന്‍: നവാസ്. കബറടക്കം ഇന്ന് ഉച്ചയ്ക്ക് വടക്കേ ജുമാഅത്ത് പള്ളിയില്‍ നടക്കും

Next Story

RELATED STORIES

Share it