Latest News

ചെക്ക്‌മേറ്റ് വെബ്‌സീരിസിന്റെ ആദ്യ പ്രദര്‍ശനം ദുബയില്‍ നടന്നു

ചെക്ക്‌മേറ്റ് വെബ്‌സീരിസിന്റെ ആദ്യ പ്രദര്‍ശനം ദുബയില്‍ നടന്നു
X

ദുബയ്: ഉടന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന ചെക്ക്‌മേറ്റ് വെബ്‌സീരിസിന്റെ ആദ്യ പ്രദര്‍ശനം ദുബയില്‍ നടന്നു. ഓയ്ജ വെബ്‌സീരീസ് കാറ്റഗറിയില്‍ വരുന്ന ആദ്യ പരമ്പരയാണ് ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദുബയിലെ സിനിമാപ്രവര്‍ത്തക സനൂഫര്‍ ഫാത്തിമയാണ് ഇംഗ്ലീഷ് വെബ്പരമ്പരയായ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. പരമ്പരയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സെനൂഫറാണ്.

ബോളിവുഡ് താരം ദിനോ മോറിയ, യു എ ഇ രാജകുടുംബാംഗം ശൈഖ് ബിന്ദ് അല്‍ ഖാസിമി എന്നിവര്‍ പരമ്പരയുടെ ആദ്യപ്രദര്‍ശനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ആത്മാക്കളെ ആവാഹിക്കുന്ന ഓയ്‌ജോ ബോര്‍ഡുമായി ബന്ധപ്പെട്ട കഥകള്‍ പറയുന്ന ആദ്യ പരമ്പരയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു പ്രശ്‌നത്തില്‍ കുടുങ്ങിപ്പോയ യുവതി രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ ഹൊറര്‍ത്രില്ലര്‍ പരമ്പരയില്‍ പറയുന്നത്.

ഡിസംബര്‍ 26 ന് സീ ടിവി, സീ സിനിമ മിഡിലീസ്റ്റ് എന്നീ ചാനലുകള്‍ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും. ഒടിടി പ്ലാറ്റ്‌ഫോമിലും പരമ്പര ലഭ്യമാക്കും.സെനിഫര്‍ ഫാത്തിമ നേതൃത്വം നല്‍കുന്ന സെന്‍ ഫിലിം പ്രൊഡക്ഷന്‍സാണ് പരമ്പരയുടെ നിര്‍മാണം. കൊവിഡ് കാലത്ത് ഏഴ് ഹ്രസ്വചിത്രങ്ങളും ഇവര്‍ പുറത്തിറക്കിയിരുന്നു.

Next Story

RELATED STORIES

Share it