Latest News

യുഎസ്സില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു

യുഎസ്സില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു
X

ന്യൂയോര്‍ക്ക്: യുഎസ്സില്‍ ആദ്യത്തെ കൊവിഡ് ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചയാള്‍ രണ്ട് വാക്‌സിനുകളും സ്വീകരിച്ചയാളാണ്. ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടില്ല.

നവംബര്‍ 22നാണ് ഇയാള്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയത്. നവംബര്‍ 29ന് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ ആരുമില്ല. സ്വന്തം നിലയില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

21നാണ് രോഗം ബാധിച്ചയാള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് പുറപ്പെട്ടത്, നവംബര്‍ 22ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കൊ വിമാനത്താവളത്തിലെത്തി. നവംബര്‍ 25ന് ചെറിയ രോഗബാധ അനുഭവപ്പെട്ടു. പിന്നീട് ലാബ് പരിശോധന നടത്തി, സാംപിള്‍ ജീനോം സ്വീക്വന്‍സിങ്ങിനയച്ചു.

സൗത്ത് ആഫ്രിക്കയില്‍ രോഗബാധ ഉണ്ടാകുന്നതിനു മുന്‍പ് യൂറോപ്പില്‍ രോഗബാധയുണ്ടായെന്നാണ് ചില റിപോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഇത്തരം കേസുകള്‍ യുഎസ്സിലും ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it