Latest News

ഇന്ത്യക്ക് പുറത്തെ ആദ്യ നീറ്റ് പരീക്ഷാ കേന്ദ്രം കുവൈത്തില്‍; പരീക്ഷ എംബസിയില്‍

ഇന്ത്യക്ക് പുറത്തെ ആദ്യ നീറ്റ് പരീക്ഷാ കേന്ദ്രം കുവൈത്തില്‍; പരീക്ഷ എംബസിയില്‍
X
കുവൈത്ത് സിറ്റി: ഇന്ത്യക്ക് പുറത്ത് ആദ്യമായി അനുവദിച്ച നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷ കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നടക്കും. ഇതിനായി എംബസി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഈ മാസം 12 ന് പ്രാദേശിക സമയം 11.30 തൊട്ട് 2.30 വരെയാണ് പരീക്ഷാസമയം. എംബസി പരിസരമാണ് പരീക്ഷാ കേന്ദ്രം.

നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും പരീക്ഷ. പരീക്ഷാ സമയം 3 മണിക്കൂറാണ്. ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷ ഇംഗ്ലീഷ് ഭാഷയിലാണ്. ഡിപ്ലോമാറ്റിക് ഗേറ്റ് എന്‍ട്രന്‍സ് വഴിയാകും പരീക്ഷാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുക.


Next Story

RELATED STORIES

Share it