Latest News

കൊവിഡ് ഡല്‍റ്റ പ്ലസ് ബാധിച്ച് മഹാരാഷ്ട്രയില്‍ ആദ്യ മരണം റിപോര്‍ട്ട് ചെയ്തു; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു

കൊവിഡ് ഡല്‍റ്റ പ്ലസ് ബാധിച്ച് മഹാരാഷ്ട്രയില്‍ ആദ്യ മരണം റിപോര്‍ട്ട് ചെയ്തു; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു
X

മുംബൈ: കൊവിഡ് ഡല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള ആദ്യ മരണം മഹാരാഷ്ട്രയില്‍ റിപോര്‍ട്ട് ചെയ്തു. രത്‌നഗിരി ജില്ലയില്‍ നിരവധി അസുഖങ്ങളുള്ള 80കാരിയാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ് പറഞ്ഞു.

കൊവിഡ് ഡല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്താകെ ഫേസ് 3 നയന്ത്രണമായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കൊവിഡ് വകഭേദങ്ങളില്‍ ഏറ്റവും കുരുതരമായി കരുതപ്പെടുന്നവയിലൊന്നാണ് ഡല്‍റ്റ പ്ലസ്. അതീവ പ്രസരണശേഷിയുളള ഇത് ശ്വസകോശത്തെ ബാധിക്കും. ആന്റിബോഡിയുടെ പ്രതികരണത്തെയും കുറയ്ക്കും.

കൊവിഡ് വ്യാപനം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുറയുകയാണെങ്കിലും ഡല്‍റ്റ പ്ലസ് വകഭേദം ദൃശ്യമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

ഫേസ് 3 നിയന്ത്രണം അനുസരിച്ച് കച്ചവടസ്ഥാപനങ്ങള്‍ക്ക് വൈകീട്ട് നാല് വരെ പ്രവര്‍ത്തിക്കാം. തിയ്യറ്ററുകള്‍, മാളുകള്‍ എന്നിവക്ക് അനുമതിയില്ല. ഹോട്ടലുകള്‍ പകുതി ശേഷിയോടെ പ്രവര്‍ത്തിക്കാം. നാല് മണിക്കുശേഷം പാര്‍സലുകള്‍ നല്‍കാം.

Next Story

RELATED STORIES

Share it