Latest News

ന്യൂഡല്‍ഹി-ഝാന്‍സി താജ് എക്‌സ്പ്രസ്സില്‍ തീ പടര്‍ന്നു

ന്യൂഡല്‍ഹി-ഝാന്‍സി താജ് എക്‌സ്പ്രസ്സില്‍ തീ പടര്‍ന്നു
X

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി-ഝാന്‍സി റൂട്ടില്‍ ഓടുന്ന താജ് എക്‌സ്പ്രസ്സിലെ ഒരു ബോഗിക്ക് തീപിടിച്ചു. ഹരിയാനയിലെ അസയോതി റെയില്‍വേ സ്‌റ്റേഷനില്‍വച്ചാണ് തീ പിടിച്ച വിവരം അറിയുന്നത്. ന്യൂഡല്‍ഹിയില്‍ നിന്ന് ഝാന്‍സിയിലേക്ക് വരുന്നതിനിടയില്‍ ഇന്ന് രാവിലെയാണ് സംഭവം.

സ്റ്റേഷനടുത്ത അഗ്നിശമന വിഭാഗം എത്തി തീ അണക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്.

തീ കണ്ടതിനെത്തുടര്‍ന്നാണ് അസയോതി സ്‌റ്റേഷനില്‍ ടെയില്‍ അടിയന്തരമായി നിര്‍ത്തിയിടുകയായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Next Story

RELATED STORIES

Share it