Latest News

ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലെത്താന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ബീഹാറിലെ 'സൈക്കിള്‍ പെണ്‍കുട്ടി'യുടെ പിതാവ് മരിച്ചു

ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലെത്താന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ബീഹാറിലെ സൈക്കിള്‍ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചു
X

ദര്‍ഭാന്‍ഗ: കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ 1,200 കിലോമീറ്ററോളം സൈക്കില്‍ ചവിട്ടി നാട്ടിലെത്തിയ ബീഹാറി പെണ്‍കുട്ടിയുടെ പിതാവ് മോഹന്‍ പാസ്വാന്‍ മരിച്ചു. ബീഹാറിലെ ദര്‍ഭാന്‍ഗ ജില്ലയില്‍ അവരുടെ ഗ്രാമത്തില്‍വച്ചാണ് ഹൃദയാഘാതം മൂലം മരിച്ചത്.

ഗുരുഗ്രാമില്‍ നിന്ന് ബീഹാറിലെ സ്വന്തം ഗ്രാമത്തിലേക്കാണ് ജ്യോതി എന്ന പെണ്‍കുട്ടി തന്റെ പിതാവിനെയും സൈക്കിളിലിരുത്തി യാത്ര ചെയ്തത്. 1200 കിലോമീറ്റര്‍ കടക്കാന്‍ അവര്‍ എട്ട് ദിവസമെടുത്തു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തങ്ങളെ വീട്ടുടമസ്ഥ വാടകവീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭയന്നാണ് ജ്യോതി തന്റെ പിതാവുമായി ബീഹാറിലേക്ക് ഇറങ്ങിത്തരിച്ചത്. ഒരു അപകടത്തില്‍ പിതാവിന്റെ കാലിന് പരിക്കേറ്റതിനാല്‍ അദ്ദേഹത്തിന് സൈക്കിള്‍ ചവിട്ടുക ബുദ്ധിമുട്ടായിരുന്നു. അതോടെയാണ് ജ്യോതി തന്നെ ആ ചുമതല ഏറ്റെടുത്തത്.

കവിഞ്ഞ വര്‍ഷം മെയ് ഏഴാം തിയ്യതി ആരംഭിച്ച യാത്ര 16 നാണ് അവസാനിച്ചത്. ദിവസം രണ്ട് നേരം മാത്രമാണ് ഇരുവരും ഭക്ഷണം കഴിച്ചത്. ട്രയിനും ബസ്സും ഒന്നു ലഭ്യമാവാതിരുന്ന സാഹചര്യത്തില്‍ റോഡ് മാര്‍ഗം തങ്ങളുടെ സൈക്കിളില്‍ യാത്ര തിരിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

ജ്യോതിയുടെ സാഹസികയാത്ര അക്കാലത്ത് വലിയ ജനശ്രദ്ധപിടിച്ചുപറ്റി. രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും എന്‍ആര്‍ഐകളും ബിസിനസ്സുകാരും അഭിനന്ദിച്ച് രംഗത്തുവന്നു. യുഎസ് പ്രസിഡന്റ് ട്രംബിന്റെ മകള്‍ സഹനത്തിന്റെ മനോഹരമായ നേട്ടം എന്നാണ് അതിനെ വിശേഷിപ്പിച്ചത്. സൈക്കിളിങ് ഫെഡറേഷനില്‍ പരിശീലനം നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്‌തെങ്കിലും ജ്യോതി അത് നിഷേധിച്ചു.

Next Story

RELATED STORIES

Share it