Latest News

മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ പിതാവ് മരിച്ചു

കിടപ്പിലായ ജോണിനെ കട്ടിലില്‍ നിന്നു വലിച്ച് നിലത്തിട്ട് വയറില്‍ ചവിട്ടുകയായിരുന്നു. ജോണിന്റെ ആറുവാരിയെല്ലുകള്‍ ചവിട്ടേറ്റ് ഒടിഞ്ഞു

മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ പിതാവ് മരിച്ചു
X

കോട്ടയം: മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് മരിച്ചു. കറുകച്ചാല്‍ ശാന്തിപുരം റൈട്ടന്‍കുന്ന് ചക്കുങ്കല്‍ കൊച്ചൂട്ടി എന്ന ജോണ്‍ ജോസഫ് (65) ആണ് മരിച്ചത്. അഞ്ച് ദിവസമായി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്കരോഗിയായ ജോണിനെ മദ്യപിച്ചെത്തിയാണ് മകന്‍ ജോസി ജോണ്‍ അക്രമിച്ചത്. കറുകച്ചാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ജോസി ജോണിനെ (37) കോടതി റിമാന്‍ഡ് ചെയ്തു.

റബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോണ്‍ ഇരുവൃക്കകളും തകരാറിലായതോടെ മൂന്നുവര്‍ഷമായി ഡയാലിസിസ് ചെയ്താണ് ജീവിതം നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11നായിരുന്നു മദ്യപിച്ചെത്തിയ ജോസി അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചത്. കിടപ്പിലായ ജോണിനെ കട്ടിലില്‍ നിന്നു വലിച്ച് നിലത്തിട്ട് വയറില്‍ ചവിട്ടുകയായിരുന്നു. ജോണിന്റെ ആറുവാരിയെല്ലുകള്‍ ചവിട്ടേറ്റ് ഒടിഞ്ഞു. ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റു. രക്തസ്രാവവുമുണ്ടായി. തടയാനെത്തിയ അമ്മ അന്നമ്മ (62)യെയും മര്‍ദ്ദിച്ചിരുന്നു.

Next Story

RELATED STORIES

Share it