Latest News

ആനക്കാം പൊയിലില്‍ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു

അവശനിലയില്‍ ആയിരുന്ന കാട്ടാന ഇന്നു രാവിലെയോടെയാണ് ചരിഞ്ഞത്.

ആനക്കാം പൊയിലില്‍ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു
X

കോഴിക്കോട്: തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. അവശനിലയില്‍ ആയിരുന്ന കാട്ടാന ഇന്നു രാവിലെയോടെയാണ് ചരിഞ്ഞത്.

14 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ ആണ് പൊട്ടക്കിണറ്റില്‍ വീണ ആനയെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത്.കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറിപ്പോയെങ്കിലും ഏറെ ദൂരം പോവാന്‍ ആനക്ക് ആയില്ല. കിണറിനടുത്ത കൃഷിയിടത്തിലാണ് ആന ചെരിഞ്ഞത്.

തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് കഴിഞ്ഞ ദിവസം ആന കിണറ്റില്‍ വീണത്.കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്.


Next Story

RELATED STORIES

Share it