Latest News

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും
X

ആലപ്പുഴ: 807 കോടി രൂപ മുതല്‍ മുടക്കില്‍ നാലു ഘടങ്ങളിലായി നാലു വര്‍ഷം കൊണ്ട് സംസ്ഥാന വ്യാപകമായി ഡിജിറ്റല്‍ റിസര്‍വ്വേ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആശ്വാസമേകാനായി അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ വിരാമമാകുന്നത് 54 വര്‍ഷമായി പൂര്‍ത്തിയാകാത്ത റീ സര്‍വ്വേ നടപടികള്‍ക്കാണ്. കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ റീ സര്‍വ്വേയാകുന്നത്തോടെ എല്ലാ ഭൂമിക്കും രേഖയുണ്ടാകുകയും ചെയ്യും.

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ആയിരക്കണക്കിന് വീടുകള്‍ താമസമില്ലാതെ അടച്ചിട്ടിരിക്കുന്ന കാഴ്ചയും കാണാന്‍ സാധിക്കും.

എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളോടെ കൊവിഡ് പശ്ചാത്തലത്തിലും സാധാരണക്കാരെ ഗുരുതരമായ രീതിയില്‍ ബാധിക്കാത്ത തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു കേരളം ലോകത്തിനു മാതൃകയാവുകയാണ്. സാമൂഹിക ആരോഗ്യ നയം പിന്തുടരുന്ന ഒരു സംസ്ഥാനമാണ് കേരളം. ആരോഗ്യ വിദ്യാഭ്യാസ ഭൂപരിഷ്‌കരണ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it