കൊടവത്ത്കുന്ന് പാലത്തിന്റെ നിര്‍മാണം വൈകുന്നത് ദുരിതമാകുന്നു
BY NAKN23 Dec 2020 3:42 PM GMT
X
NAKN23 Dec 2020 3:42 PM GMT
മാള: കോട്ടമുറി കൊടവത്ത്കുന്ന് പാലത്തിന്റെ നിര്‍മാണം വൈകുന്നത് ദുരിതമാകുന്നു. വൈന്തോടിന് കുറുകെയുള്ള പാലത്തിന്റെയും കോട്ടമുറി മുതലുള്ള റോഡിന്റെയും പുനര്‍നിര്‍മ്മാണം അനന്തമായി വൈകുകയാണ്. പാലവും റോഡും നിര്‍മ്മിക്കുന്നത് ജലനിധിയുടെ പൈപ്പ് മാറ്റേണ്ടതുണ്ടെങ്കിലും അതിനായുള്ള പ്രവൃത്തികള്‍ തുടങ്ങിയിട്ട് പോലുമില്ല. പാലത്തിന്റെയും റോഡിന്റെയും നിര്‍മ്മാണത്തിനായി മൂന്ന് കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്ക് ശേഷം പണികള്‍ ആരംഭിച്ചുവെങ്കിലും ഏറെ വൈകാതെ നിലക്കുകയായിരുന്നു. മുന്‍പേതന്നെ അപകടാവസ്ഥയിലായിരുന്ന കൊടവത്ത്കുന്ന് പാലം 2018 ലെ മഹാപ്രളയത്തില്‍ പാടെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഒപ്പം റോഡും ഒലിച്ചു പോയിരുന്നു. അതിന് ശേഷം നാട്ടുകാര്‍ സംഘടിച്ച്് മണ്ണിട്ട് റോഡ് സഞ്ചാരയോഗ്യമാക്കിയെങ്കിലും ഏറെക്കഴിയും മുന്‍പേ തകര്‍ന്നു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT