Latest News

പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള അടിച്ചമര്‍ത്തല്‍ മുസ് ലിം വിരുദ്ധവും ജനാധിപത്യ വിരുദ്ധവും; തോല്‍ തിരുമാവളവന്‍ എംപി

പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള അടിച്ചമര്‍ത്തല്‍ മുസ് ലിം വിരുദ്ധവും ജനാധിപത്യ വിരുദ്ധവും; തോല്‍ തിരുമാവളവന്‍ എംപി
X

ചെന്നൈ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളും സ്ഥാപനങ്ങളും നേതാക്കളുടെ വീടുകളും പരിശോധിച്ച് നിരവധി നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ വികെസി മേധാവിയും തമിഴ്‌നാട് എംപിയുമായ തോല്‍ തിരുമാവളവന്‍. കേന്ദ്ര ഏജന്‍സികളുടെ നടപടി ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷം പ്രസരിപ്പിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ്ഡിപിഐയും ജനാധിപത്യ രീതിയില്‍ പരസ്യമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ്. ഈ സംഘടനകളുടെ പ്രധാന നേതൃത്വവും ഭൂരിഭാഗം പ്രവര്‍ത്തകരും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണെങ്കിലും പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ സമുദായങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവയാണ് രണ്ട് സംഘടനകളെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധികാരത്തില്‍ വന്ന ദിവസം മുതല്‍, ഈ രണ്ട് പ്രസ്ഥാനങ്ങളെയും 'തീവ്രവാദ ഗ്രൂപ്പുകള്‍' എന്ന് മുദ്രകുത്തി ജനങ്ങളില്‍നിന്ന് അകറ്റാന്‍ ശ്രമിക്കുകയാണ്. ബദല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തിരുമാവളവന്‍ പറഞ്ഞു.

അടുത്തിടെ നടത്തിയ റെയ്ഡുകളില്‍ നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം നടപടികള്‍ മുസ് ലിംകള്‍ക്ക് എതിരെ മാത്രമല്ല, എല്ലാ ജനാധിപത്യ ശക്തികള്‍ക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍ഐഎയും ഇഡിയും വ്യാഴാഴ്ച വിവിധ സംസ്ഥാനങ്ങളിലായി പോപുലര്‍ഫ്രണ്ടിന്റെ ഓഫിസുകളിലും സംസ്ഥാന, ജില്ലാ തല നേതാക്കളുടെ വീടുകളിലും നടത്തിയ പരിശോധനയുടെ ഭാഗമായി സംഘടനയുടെ 45ഓളം വ്യക്തികളെ അറസ്റ്റ് ചെയ്തിരുന്നു.

ആന്ധ്രാപ്രദേശ് (5), അസം (9), ഡല്‍ഹി (3), കര്‍ണാടക (20), കേരളം (25), മധ്യപ്രദേശ് (4), മഹാരാഷ്ട്ര (20), പുതുച്ചേരി (3), രാജസ്ഥാന്‍ (2), തമിഴ്‌നാട് (10), ഉത്തര്‍പ്രദേശ് (8) എന്നിവിടങ്ങളിലാണ് അറസ്റ്റ് നടന്നത്.

Next Story

RELATED STORIES

Share it