Latest News

തര്‍ക്കപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നീപ്പാള്‍ ഭൂപടം വിവാദമായി; ഏറ്റുപിടിച്ച് നീപ്പാളി, ഇന്ത്യ ഹാക്കര്‍മാര്‍

തര്‍ക്കപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നീപ്പാള്‍ ഭൂപടം വിവാദമായി; ഏറ്റുപിടിച്ച് നീപ്പാളി, ഇന്ത്യ ഹാക്കര്‍മാര്‍
X

ന്യൂഡല്‍ഹി: ഇന്ത്യയും നീപ്പാളും അതിര്‍ത്തിത്തര്‍ക്കം ആരംഭിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളിലെ ഹാക്കര്‍മാരും യുദ്ധസന്നദ്ധരായി രംഗത്ത്. തര്‍ക്കത്തിലിരിക്കുന്ന ഭൂഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയ നീപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ നീപ്പാളിലെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കെതിരേ സൈബര്‍ യുദ്ധം തുടങ്ങിയത്.

രണ്ട് ദിവസം മുമ്പ് ഹാക്കര്‍മാര്‍ 2.9 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. അത് നീപ്പാളി ഹാക്കര്‍മാരാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതും മറ്റൊരു സൈബര്‍ യുദ്ധത്തിന് കാരണമായിട്ടുണ്ട്.

നീപ്പാള്‍ നാഷണല്‍ ലൈബ്രറി, ബോട്ടാണിക്കല്‍ റിസര്‍ച്ച് സെന്റര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ ഇന്ത്യന്‍ ഹാക്കര്‍മാര്‍ സൈബര്‍ യുദ്ധം തുടങ്ങിയിരുന്നു. എന്നാല്‍ ലൈബ്രറിയുടെ സൈറ്റ് ഹാക്ക്‌ചെയ്തുവെന്ന പ്രചാരണം തെറ്റാണെന്ന് ലൈബ്രറി മേധാവി മാധ്യമങ്ങളെ അറിയിച്ചു. ഹാക്ക് ചെയ്തു എന്നൊരു സന്ദേശം സൈറ്റിലുണ്ടായിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ വാദം. എങ്കിലും ഹാക്കര്‍മാര്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ സാങ്കേതിക വിഭാഗത്തിന് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി.

ഇന്ത്യന്‍ സൈബര്‍ ട്രൂപ്പ് എന്ന ഐഡിയും ബ്രഹ്മ, സാത്താന്‍ തുടങ്ങിയ ഐഡികളില്‍ നിന്നാണ് നീപ്പാളിനെതിരേ യുദ്ധമുഖം തുറന്നത്. അതേസമയം ഹാക്ക് ചെയ്‌തെന്ന പരാതി ആരും നല്‍കിയിട്ടില്ലെന്നതുകൊണ്ട് അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് നീപ്പാള്‍ പോലിസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം നീപ്പാള്‍ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു. ഇന്ത്യയുമായി തര്‍ക്കമുണ്ടായിരുന്ന ലിപുലേഖ്, കലാപാനി, ലിംപിയാധുര പ്രദേശങ്ങളാണ് ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത്. പുതിയ ഭൂപടത്തിന് മന്ത്രിസഭ അംഗീകാരവും നല്‍കിരുന്നു. ഇന്ത്യ ലിപുലേഖില്‍ പുതിയ റോഡ് നിര്‍മിക്കാന്‍ തുടങ്ങിയതോടെയാണ് പ്രദേശം ഒരു തര്‍ക്കവിഷയമായത്.

Next Story

RELATED STORIES

Share it