Latest News

നബി പകര്‍ന്നുനല്‍കിയത് മാനവികതയുടെയും സമത്വത്തിന്റെയും സന്ദേശമെന്ന് മുഖ്യമന്ത്രി

നബി പകര്‍ന്നുനല്‍കിയത് മാനവികതയുടെയും സമത്വത്തിന്റെയും സന്ദേശമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് നബിദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം. ദുരന്ത സാഹചര്യങ്ങളില്‍ സഹജീവികള്‍ക്ക് കൈത്താങ്ങാനും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു പോകാമെന്നും നബിദിന സന്ദേശത്തില്‍ മുഖ്യമന്ത്രി ആശംസിച്ചു.

Next Story

RELATED STORIES

Share it