രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് രാഷ്ട്രപതിയോട് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന
പ്രതികളെ മോചിപ്പിക്കണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പ്രതികളെ വിട്ടയക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ തീരുമാനം വൈകുകയാണെന്നും ഇത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ ശുപാര്‍ശ അംഗീകരിക്കണമെന്ന് രാഷ്ട്രപതിക്കയച്ച കത്തില്‍ സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു. 7 പ്രതികളെയും അടിയന്തരമായി മോചിപ്പിക്കണം. 30 വര്‍ഷത്തോളമായി സമാനതകളില്ലാത്ത ദുരിതമാണ് പ്രതികള്‍ അനുഭവിക്കുന്നത്. പ്രതികളെ മോചിപ്പിക്കണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കണമെന്ന് തമിഴ്‌നാട് മന്ത്രിസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇത് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടെങ്കിലും തീരുമാനമുണ്ടായിരുന്നില്ല.
RELATED STORIES
സൂറത്ത്, ഇന്‍ഡോര്‍ മോഡലിന് ഗാന്ധിനഗറിലും ശ്രമം; അമിത് ഷായ്ക്കെതിരായ...
4 May 2024 8:57 AM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഗസയിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും യുനെസ്കോ പുരസ്കാരം
4 May 2024 7:37 AM GMTകിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
4 May 2024 7:02 AM GMTഐഎസ്എല്‍ ഫൈനല്‍ ഇന്ന്; മോഹന്‍ ബഗാനും മുംബൈ സിറ്റിയും നേര്‍ക്കുനേര്‍
4 May 2024 7:02 AM GMTസംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; ഈ മാസത്തെ...
4 May 2024 6:53 AM GMT