Latest News

സൂം മീറ്റിങ്ങിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട ബെറ്റര്‍. കോം സിഇഒ തിരികെ ജോലിയിലേക്ക്

സൂം മീറ്റിങ്ങിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട ബെറ്റര്‍. കോം സിഇഒ തിരികെ ജോലിയിലേക്ക്
X

ന്യൂയോര്‍ക്ക്: സൂം മീറ്റിങ് വിളിച്ച് കമ്പനിയിലെ 900 പേരെ ഒറ്റയിടിക്ക് പിരിച്ചുവിട്ട് വിവാദം സൃഷ്ടിച്ച ബെറ്റര്‍. കോം സിഇഒയും ഇന്ത്യന്‍ വംശജനമായ വിശാല്‍ ഗാര്‍ഗ് ജോലിയില്‍ തിരികെയെത്തി. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷത്തിനിടയിലാണ് തൊഴില്‍ മേഖലയില്‍ അമ്പരപ്പ് സൃഷ്ടിച്ച് ഗാര്‍ഗ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയത്.

'ഇത് നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണ്. നിങ്ങള്‍ ഈ സൂം മീറ്റിങ്ങിന്റെ ഭാഗമാണെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ പോകുന്ന നിര്‍ഭാഗ്യവാന്മാരുടെ കൂട്ടത്തിലാണ്. നിങ്ങളെ ഈ നിമിഷം മുതല്‍ പിരിച്ചുവിടുന്നു'വിശാല്‍ പറഞ്ഞു. കമ്പനിയുടെ 9 ശതമാനം പേരെയാണ് ഒരു ദിവസം കൊണ്ട് അദ്ദേഹം പുറത്താക്കിയത്. ജോലിയിലെ സാമര്‍ത്ഥ്യക്കുറവ് മുതല്‍ പല കാരണങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. പിരിച്ചുവിടലിനെതിരേ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. വിശാല്‍ അതിനു മുമ്പും കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിട്ടുണ്ട്.

വീടുകള്‍ വാങ്ങാന്‍ ഓണ്‍ലൈനിലൂടെ ലോണ്‍ നല്‍കുന്ന കമ്പിയാണ് ബെറ്റര്‍. കോം. റിയല്‍ എസ്‌റ്റേറ്റ്, ഇന്‍ഷുറന്‍സ് മേഖലയിലും പ്രവര്‍ത്തനമുണ്ട്. 2014ലാണ് ബെറ്റര്‍.കോം സ്ഥാപിച്ചത്. ഗാര്‍ഗ് തിരിച്ചുവരുന്ന വിവരം ബുധനാഴ്ചയാണ് കമ്പനി പുറത്തുവിട്ടത്. കണ്ണില്‍ച്ചോരയില്ലാത്ത നടപടിയെന്ന് വിലയിരുത്തി ബോര്‍ഡ് തന്നെയാണ് അദ്ദേഹത്തെ പുറത്തുനിര്‍ത്തിയത്.

Next Story

RELATED STORIES

Share it