Latest News

സംസ്ഥാനത്ത് ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്. പകല്‍ സമയത്ത് വടക്കന്‍ കേരളത്തില്‍ സാധാരണ ചൂടിനേക്കാള്‍ കൂടുതല്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

അതേസമയം, ഇത്തവണ ജനുവരി മാസം 55 ശതമാനം അധിക മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 7.4 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട ജനുവരിയില്‍ കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്ററാണ്. കഴിഞ്ഞ വര്‍ഷം 5.5 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലാണ് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിലാണ് കുറവ് ലഭിച്ചത്.

Next Story

RELATED STORIES

Share it