കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി പത്തപ്പിരിയത്ത് അസൈനാരുടെ മകന്‍ അബ്ദുല്‍ മുസാരി (12)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങി തിരയില്‍ പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി പത്തപ്പിരിയത്ത് അസൈനാരുടെ മകന്‍ അബ്ദുല്‍ മുസാരി (12)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരിച്ചലിനിടെ ഇന്ന് പുലര്‍ച്ചെ പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്തെ കടലില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കടലില്‍ കുളിക്കുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് 6.30 മണിയോടെയാണ് മുസാരിയെ കാണാതായത്. കുട്ടികള്‍ വലിയ തിരയില്‍പെടുകയായിരുന്നു. ഇവരില്‍ നാല് പേര്‍ നീന്തി രക്ഷപ്പെട്ടുവെങ്ങിലും മുസാരി മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി മുസാരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ കടലിലിറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് അഗ്നിശമന സേനയും മല്‍സ്യത്തൊഴിലാളികളും ഇന്നലെ രാത്രി ഏറെ നേരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഇന്ന് പുലര്‍ച്ചെ മത്സ്യതൊഴിലാളികള്‍ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് കുറച്ച് തെക്കുമാറി പുത്തന്‍കടപ്പുറത്ത് കടലില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഹൈറുന്നിസ. സഹോരങ്ങള്‍: റസ്നാബാനു, സിബ്നാബാനു.
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര്‍ അന്വേഷിച്ച കേസില്‍ ദുരൂഹത; എലത്തൂര്‍...
10 Sep 2024 5:27 PM GMTആര്‍എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്‍ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല്‍ കൊലക്കേസ്: പിണറായി-ആര്‍എസ്എസ് ഡീല്‍...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില്‍ അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന്‍ ഇന്ത്യ...
10 Sep 2024 3:22 PM GMT