Latest News

മമ്പാട് ലീഗിന്റെ ബിജെപി സ്ഥാനാര്‍ഥി തോറ്റു

പട്ടികജാതി സംവരണ സീറ്റുകളില്‍ മുസ്‌ലിംലീഗിനെ പോലെയുള്ള പാര്‍ട്ടികളുടെ ടിക്കറ്റില്‍ സ്വന്തം പ്രവര്‍ത്തകരെ വിജയിപ്പിച്ചെടുത്ത് മമ്പാട് പഞ്ചായത്ത് ഭരണം കൈപ്പിടിയിലൊതുക്കാമെന്ന സംഘ്പരിവാരത്തിന്റെ സ്വപ്‌നമാണ് ഇതോടെ തകര്‍ന്നത്.

മമ്പാട് ലീഗിന്റെ ബിജെപി സ്ഥാനാര്‍ഥി തോറ്റു
X

മലപ്പുറം: മമ്പാട് പഞ്ചായത്തിലെ ടാണ പത്താം വാര്‍ഡില്‍ മുസ്്‌ലിം ലീഗ് ബാനറില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി തോറ്റു. കോണി ചിഹ്നത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നറുക്കില്‍ സുരേഷ് ആണ് പരാജയപ്പെട്ടത്. 2010 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പതിമൂന്നാം വാര്‍ഡ് മമ്പാട് സൗത്തില്‍ നിന്ന് താമര ചിഹ്നത്തില്‍ മത്സരിച്ച നറുക്കില്‍ സുരേഷിനെയാണ് ഇപ്രാവശ്യം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മുസ്്‌ലിം ലീഗ് രംഗത്തിറക്കിയത്. ഇത് വന്‍ വിമര്‍ശനത്തിനു വഴിവെച്ചിരുന്നു.


പട്ടികജാതി സംവരണ സീറ്റുകളില്‍ മുസ്‌ലിംലീഗിനെ പോലെയുള്ള പാര്‍ട്ടികളുടെ ടിക്കറ്റില്‍ സ്വന്തം പ്രവര്‍ത്തകരെ വിജയിപ്പിച്ചെടുത്ത് മമ്പാട് പഞ്ചായത്ത് ഭരണം കൈപ്പിടിയിലൊതുക്കാമെന്ന സംഘ്പരിവാരത്തിന്റെ സ്വപ്‌നമാണ് ഇതോടെ തകര്‍ന്നത്. പഞ്ചായത്ത് പ്രസിഡണ്ട് പദവി പട്ടികജാതി ജനറല്‍ സംവരണമായതിനാല്‍ നറുക്കില്‍ സുരേഷിനെ യുഡിഎഫ് ഭരണ സമിതി പ്രസിഡണ്ട് ആക്കും എന്നായിരുന്നു ലീഗ് ബിജെപി ധാരണ. ഈ ഗൂഢാലോചന ജനമധ്യത്തില്‍ എസ്ഡിപിഐ തുറന്നു കാണിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലീഗ് വിജയിച്ച വാര്‍ഡില്‍ ഇക്കുറി രംഗത്തിറക്കിയ കോലീബി സ്ഥാനാര്‍ഥിയെ ജനങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നു.




Next Story

RELATED STORIES

Share it