Latest News

വൈദ്യുതിപോസ്റ്റ് മാറ്റുന്നതിനിടയില്‍ അപകടം ബൈക്ക് യാത്രക്കാരന്‍ മരിച്ചു

വൈദ്യുതിപോസ്റ്റ് മാറ്റുന്നതിനിടയില്‍ അപകടം ബൈക്ക് യാത്രക്കാരന്‍ മരിച്ചു
X

കോഴിക്കോട്: കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയില്‍ മറിഞ്ഞ് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുനാണ് മരിച്ചത്. 22 വയസ്സായിരുന്നു.

കെഎസ്ഇബി കരാര്‍ ജീവനക്കാരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മാറ്റിയിരുന്നത്. അതിനിടയില്‍ റോഡിലൂടെ വന്ന യുവാവിന്റെ മേലേക്ക് പോസ്റ്റ് ഒടിഞ്ഞുവീഴുകയായിരുന്നു.

പരിക്കേറ്റ അര്‍ജുനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചു.

കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ വഴി തടഞ്ഞു.

Next Story

RELATED STORIES

Share it