Latest News

നുസ്‌റത്ത് ബുല്‍ബുല്‍ കാംപയിന് തുടക്കമായി

നുസ്‌റത്ത് ബുല്‍ബുല്‍ കാംപയിന് തുടക്കമായി
X

മലപ്പുറം: നേരിന്റെ നേര്‍ വായനക്ക് എന്ന പ്രമേയത്തില്‍ സുന്നീ യുവജന ഫെഡറേഷന്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന നുസ്‌റത്ത് ബുല്‍ബുല്‍ കാംപയിന് തുടക്കമായി. ലോഞ്ചിംഗ്, വ്യൂ പോയിന്റ്, വീക്കന്റ് ലക്ചര്‍, എന്‍ റോള്‍, സ്വീറ്റ് ലയര്‍, ഇന്‍സ്‌ക്രിപ്ഷന്‍, ഹോണറിംഗ്, ലീഡേഴ്‌സ് വോയ്‌സ്, എന്‍ഡിംഗ് തുടങ്ങി വിവിധ പരിപാടികളാണ് കാംപയ്‌നിന്റെ ഭാഗമായി നടത്തുന്നത്.

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി (ലോഞ്ചിംഗ്) പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (വ്യൂ പോയിന്റ്) സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ (വീക്കന്റ് ലക്ചര്‍ ) കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (എന്റോള്‍) സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ( സ്വീറ്റ് ലേര്‍) തുടങ്ങിയവരായിരുന്നു ഉദ്ഘാടകര്‍.

എസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എഫ് കേന്ദ്ര സമിതി ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍,കണ്‍വീനര്‍ അലി അക്ബര്‍ മൗലവി , തിരുവനന്തപുരം ജില്ലാ നാഇബ് ഖാസി എ ആബിദ് മൗലവി അല്‍ ഹാദി , സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, മൗലവി എം എച്ച് വെള്ളുവങ്ങാട് സംസ്ഥാന സിക്രട്ടറി ഇ.പി അശ്‌റഫ് ബാഖവി മിംഗ്ള്‍ ഗ്രൂപ്പ് കണ്‍വീനര്‍ യു മുജീബുറഹ്മാന്‍ വഹബി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it