Top

കളഞ്ഞു കിട്ടിയ ലോട്ടറി ടിക്കറ്റുകളും പണവും ഉള്‍പ്പെട്ട ബാഗ് തിരിച്ചു നല്‍കി

കളഞ്ഞു കിട്ടിയ  ലോട്ടറി ടിക്കറ്റുകളും പണവും ഉള്‍പ്പെട്ട ബാഗ് തിരിച്ചു നല്‍കി
X

മാള: ലോട്ടറി ടിക്കറ്റുകളും പണവും ഉള്‍പ്പെട്ട ബാഗ് കളഞ്ഞു കിട്ടിയത് തിരിച്ചു നല്‍കി മാതൃകയായി. മാള അനുഗ്രഹം ലൈന്‍ പുല്ലങ്ങാട്ടില്‍ രാജുവിന്റെ പണമടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. മാള, പള്ളിപ്പുറം തേമാലിപ്പറമ്പില്‍ മുഹമ്മദാലിക്കാണ് ബാഗ് വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയത്. ഉടനെ മുഹമ്മദാലി അത് മാള പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു.

ബാഗിനുള്ളില്‍ നിന്നും വിലാസം തപ്പിയെടുത്ത് പോലിസ് വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്ന് രാജുവിന് ബാഗ് തിരികെ ലഭിക്കുകയായിരുന്നു. രാജുവിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മുഹമ്മദാലിയെ കൊണ്ടുതന്നെ ബാഗ് തിരികെ നല്‍കി. തന്റെ ജീവിതമാണ് തിരികെ ലഭിച്ചതെന്ന് രാജു പറഞ്ഞു.

ഭാഗ്യദേവത ബാഗിനുള്ളിലെ ലോട്ടറി ടിക്കറ്റില്‍ ഒളിച്ചിരുപ്പുണ്ടെന്ന് വിശ്വസിച്ചായിരിക്കണം പൊലിസില്‍ പലരും ടിക്കറ്റ് വിലക്കു വാങ്ങുകയും ചെയ്തു. അടുത്തിടെ മാളയില്‍ ഒരു ബാര്‍ബര്‍ക്ക് കോടിയുടെ സമ്മാനം ലഭിച്ചിരുന്നു.

Next Story

RELATED STORIES

Share it