Latest News

സ്‌കൂളുകളിലെ ശിരോവസ്ത്ര നിരോധനം ആസ്‌ത്രേലിയന്‍ ഭരണഘടനാ കോടതി റദ്ദാക്കി

ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മതങ്ങളെ തുല്യമായി പരിഗണിക്കണം എന്ന രാജ്യത്തിന്റെ കടമയ്ക്ക് വിരുദ്ധമാണ് നിയമെന്ന് കോടതി നിരീക്ഷിച്ചു.

സ്‌കൂളുകളിലെ ശിരോവസ്ത്ര നിരോധനം ആസ്‌ത്രേലിയന്‍ ഭരണഘടനാ കോടതി റദ്ദാക്കി
X

സിഡ്‌നി: പത്ത് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ശിരോവസ്ത്രം ധരിക്കുന്നതില്‍ നിന്ന് തടയുന്ന നിയമം ആസ്‌ത്രേലിയന്‍ ഭരണഘടനാ കോടതി റദ്ദാക്കി. നിയമം വിവേചനപരമാണെന്ന് ആസ്‌ത്രേലിയന്‍ ഭരണഘടനാ കോടതി വിധിച്ചു. അതേ സമയം മുസ്‌ലിംകളുടെ ശിരോവസ്ത്രം അല്ല നിരോധിച്ചതെന്നും പകരം 'തല മറയ്ക്കുന്നതുമായി ബന്ധപ്പെട്ട മതപരമായ വസ്ത്രം ധരിക്കുന്നത്' ആണ് നിരോധിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇത് മുസ്്‌ലിംകളുടെ ശിരോവസ്ത്രം ലക്ഷ്യമിട്ടാണെന്ന് കോടതി കണ്ടെത്തി.


ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മതങ്ങളെ തുല്യമായി പരിഗണിക്കണം എന്ന രാജ്യത്തിന്റെ കടമയ്ക്ക് വിരുദ്ധമാണ് നിയമെന്ന് കോടതി നിരീക്ഷിച്ചു. ' പ്രത്യേകമായിട്ടുള്ള നിരോധനം മുസ്‌ലിം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമായി ബാധകമാണ്, അതുവഴി അവരെ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവേചനപരമായി വേര്‍തിരിക്കുന്നു.' ഭരണ ഘടനാ കോടതി പ്രസിഡന്റ് ക്രിസ്‌റ്റോഫ് ഗ്രാബെന്‍വാര്‍ട്ടര്‍ പറഞ്ഞു. അതു മാത്രമല്ല , നിയമം മുസ്്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നത് ബുദ്ധിമുട്ടാക്കുമെന്നും അത് അവരെ സാമൂഹികമായി പിന്നോക്കം വലിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുസ്‌ലിം സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക അംഗീകാരമുള്ള സംഘടനയായ ഐ.ജി.ജി.ഒ വിധിന്യായത്തെ സ്വാഗതം ചെയ്തു.


വിദ്യാഭ്യാസ മന്ത്രാലയം വിധിന്യായങ്ങള്‍ ശ്രദ്ധിക്കുകയും അതിന്റെ വാദങ്ങള്‍ പരിശോധിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹൈന്‍സ് ഫാസ്മാന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it