അനിശ്ചിതത്വത്തിനൊടുവില്‍ എയര്‍ ഇന്ത്യ വിമാനം കാബൂള്‍ വിമാനത്താവളത്തിലിറങ്ങി

ന്യൂഡല്‍ഹി: കൃത്യസമയത്ത് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം അനിശ്ചിതത്വത്തിനൊടുവില്‍ കാബൂള്‍ വിമാനത്താവളത്തിലിറങ്ങി. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ക്ലിയറന്‍സ് ലഭിച്ചത്.
ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെടുമ്പോളുള്ള സ്ഥിതിയായിരുന്നില്ല, വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തിയപ്പോളുണ്ടായിരുന്നത്. രണ്ട് മണിക്കൂറും ഇരുപത് മിനിട്ടും കൊണ്ട് കാബൂളിലെത്തേണ്ട വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് ലാന്‍ഡ് ചെയ്തത്. താലിബാന്‍ സേന കാബൂളിലെത്തിയതോടെ ഉണ്ടായ അനിശ്ചിതത്വത്തില്‍ കാബൂള്‍ വിമാനത്താവള അധികൃതര്‍ക്കും എയര്‍ ഇന്ത്യ വിമാനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനായില്ല.
കാബൂളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചെത്തിക്കാന്‍ കൂടിയാണ് വിമാനം അയച്ചത്.
കണ്ഡഹാറിലെയും മസര്‍ ഇ ഷെരീഫിലെയും കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥര്‍ നാല് ആഴ്ച മുമ്പു തന്നെ അഫ്ഗാന്‍ വിടുകയും കോണ്‍സുലേറ്റുകള്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയുംചെയ്തിരുന്നു.
എന്നാല്‍ അപ്പോഴും കാബൂളിലെ എംബസി അടക്കേണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
കാബൂളിലെത്തിയ എഐ 243 ഫ്്‌ലൈറ്റ് ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് കാത്തിരിക്കുകയാണ്.
എന്നാല്‍ എന്തുകൊണ്ടാണ് ക്ലിയറന്‍സ് ലഭിക്കാതിരുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിമാനത്താവളത്തില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നതാണ് കാരണമെന്നും റിപോര്‍ട്ടുണ്ട്.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല് എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്ഡിഎയുടെ ഭാഗമാവാന് ബിആര്എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMT