Latest News

15കാരന്‍ ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്നും വീണ് മരിച്ചു

കോഴിക്കോട് പാലാഴിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂസോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്.

15കാരന്‍ ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്നും വീണ് മരിച്ചു
X

കോഴിക്കോട്: 15കാരന്‍ ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്നും വീണ് മരിച്ചു. കോഴിക്കോട് പാലാഴിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂസോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്. പാലാഴി ബൈപാസിന് സമീപം സ്ഥിതി ചെയ്യുന്ന ഹൈലൈറ്റ് റെസിഡന്‍സിയിലെ ഫ്‌ലാറ്റിലെ ഒന്‍പതാം നിലയില്‍ നിന്നും വീണാണ് അപകടം സംഭവിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309ാം അപാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്നു കുട്ടിയുടെ കുടുംബം. പാലാഴി സദ്ഭാവന സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രയാന്‍ മാത്യു.

Next Story

RELATED STORIES

Share it