Latest News

താനൂര്‍ സ്വദേശി സൗദിയിലെ ഖത്തീഫില്‍ നിര്യാതനായി

താനൂര്‍ സ്വദേശി സൗദിയിലെ ഖത്തീഫില്‍ നിര്യാതനായി
X

താനൂര്‍: ബ്ലോക്കോഫീസിന് സമീപം പാലക്കാവളപ്പില്‍ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകന്‍ ബഷീര്‍ (54) ഖത്തീഫില്‍ നിര്യാതനായി. ഇരുപത്തിയഞ്ചു വര്‍ഷത്തോളമായി ഖത്തീഫില്‍ ഇലക്ട്രോണിക്‌സ് വാച്ച് റിപ്പയറിങ് മേഖലയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ബുധനാഴ്ച അനാരോഗ്യം മൂലം ചികിത്സ തേടിയെങ്കിലും വൈകിട്ട് ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭാര്യ:ഉമ്മു ഹബീബ. മക്കള്‍ : ജമീല, നജ ബഷീര്‍. മരുമക്കള്‍ :മുഹമ്മദ് ഷഫീഖ്.

ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടില്‍ എത്തിച്ചു മറവ് ചെയ്യുമെന്ന് ഖത്തീഫ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് കാരാട്, കണ്‍വീനര്‍ ലത്തീഫ് പരതക്കാട് എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it