Latest News

പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; കുഞ്ഞിനെ ലഭിച്ച സന്തോഷം പങ്കിട്ട് അനുപമ

' പിന്തുണച്ച എല്ലാവര്‍ക്കും നന്ദി, മകന്‍ കാറിലാണ്. കുഞ്ഞിന്റെ അടുക്കലേക്ക് പോകണം. കുഞ്ഞിനെ ലഭിച്ചതില്‍ സന്തോഷം. സമരവുമായി മുന്നോട്ട് പോകും'- അനുപമ

പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; കുഞ്ഞിനെ ലഭിച്ച സന്തോഷം പങ്കിട്ട് അനുപമ
X

തിരുവനന്തപുരം: ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് അനുപമ. ദത്ത് കേസില്‍ കുഞ്ഞിനെ ലഭിച്ച സന്തോഷം മാധ്യമങ്ങളോട് പങ്കുവയ്ക്കുകയായിരുന്നു അനുപമ.

' പിന്തുണച്ച എല്ലാവര്‍ക്കും നന്ദി, മകന്‍ കാറിലാണ്. കുഞ്ഞിന്റെ അടുക്കലേക്ക് പോകണം. കുഞ്ഞിനെ ലഭിച്ചതില്‍ സന്തോഷം. സമരവുമായി മുന്നോട്ട് പോകും'- അനുപമ പറഞ്ഞു.

ഒരു അമ്മയുടെ സഹനസമരം വിജയച്ചിരിക്കുന്നു, ഇൗ സമരം ചരിത്രത്തില്‍ ഇടം പിടിക്കുമെന്നും സമരത്തില്‍ അനുപമക്കൊപ്പമുണ്ടായിരുന്ന കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു.

മാഗ്ലിന്‍ പീറ്റര്‍, ശ്രീജ നെയ്യാറ്റിന്‍കര, ജെ ദേവിക, പിഇ ഉഷ എന്നിവര്‍ സമരത്തിനൊപ്പമുണ്ടായിരുന്നു. തൈക്കാട് ശിശു ക്ഷേമ സമിതിക്ക് മുന്നിലെ ഒമിനി വാനിലായിരുന്നു അനുപമയുടെയും സംഘത്തിന്റെയും സമരം.

ദത്ത് നല്‍കിയ കേസില്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയാണ് അന്തിമ ഉത്തരവ് പ്രസ്താവിച്ചത്. എയ്ഡന്‍ അനു അജിത് ഇനി രക്ഷകര്‍ത്താക്കള്‍ക്കൊപ്പമായിരിക്കും.

Next Story

RELATED STORIES

Share it