Latest News

എസ്ഡിറ്റിയു തിരുവനന്തപുരം ജില്ലാ മുന്‍ ഉപാധ്യക്ഷന്‍ തമ്പാനൂര്‍ മീരാ സാഹിബ് അന്തരിച്ചു

എസ്ഡിറ്റിയു തിരുവനന്തപുരം ജില്ലാ മുന്‍ ഉപാധ്യക്ഷന്‍ തമ്പാനൂര്‍ മീരാ സാഹിബ് അന്തരിച്ചു
X

തിരുവനന്തപുരം: എസ്ഡിറ്റിയു തിരുവനന്തപുരം മുന്‍ ജില്ല ഉപാധ്യക്ഷന്‍ തമ്പാനൂര്‍ മീരാ സാഹിബ്(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരം മണക്കാട് തോട്ടത്തിലായിരുന്നു താമസം. കബറടക്കം ഇന്ന് വൈകീട്ട് നെയ്യാറ്റിന്‍കര ജുമാ മസ്ജില്‍. നെയ്യാറ്റിന്‍കര ജുമാ മസ്ജിദിന് എതിര്‍വശമുള്ള സഹോദരിയുടെ വീട്ടിലാണ് ജനാസയുള്ളത്.

എസ്ഡിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റിയംഗമാണ്. നെയ്യാറ്റിന്‍കര മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയായിരുന്നു. തലസ്ഥാനത്തെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്.

പിതാവ്: മേച്ചറ മുഹമ്മദ് കണ്ണ്. മാതാവ്: സുലൈഖാ ബീവി. സഹോദരങ്ങള്‍: ബഷീര്‍, ജബ്ബാര്‍, ഷാജി, റഷീദ, ബീമ.

Next Story

RELATED STORIES

Share it