Latest News

തീവ്രവാദക്കുറ്റം: കുര്‍ദ്‌ പ്രതിപക്ഷ നേതാവിന് 22 വര്‍ഷം തടവ്

മൂന്ന് പതിറ്റാണ്ടിലേറെയായി തുര്‍ക്കിയില്‍ രക്തരൂക്ഷിതമായ കലാപം നടത്തിയ തീവ്രവാദ കുര്‍ദിഷ് സംഘടനയായ പികെകെ ഗ്രൂപ്പുമായി ഡെമോക്രാറ്റിക് സൊസൈറ്റി കോണ്‍ഗ്രസിനും ലെയ്‌ല ഗുവനും ബന്ധമുണ്ടെന്ന് തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്നു.

തീവ്രവാദക്കുറ്റം: കുര്‍ദ്‌  പ്രതിപക്ഷ നേതാവിന് 22 വര്‍ഷം തടവ്
X

അങ്കാറ: തുര്‍ക്കിയിലെ കുര്‍ദിഷ് പ്രതിപക്ഷ നേതാവിനെ തീവ്രവാദ കുറ്റം ചുമത്തി കോടതി 22 വര്‍ഷം തടവിനു ശിക്ഷിച്ചു. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ (എച്ച്ഡിപി) ലെയ്‌ല ഗുവന്‍ ആണ് ശിക്ഷിക്കപ്പെട്ടത്. വിധിന്യായം കേള്‍ക്കാന്‍ അവര്‍ കോടതിയില്‍ ഇല്ലായിരുന്നുവെന്നും അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും തുര്‍ക്കി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് എച്ച്ഡിപി അറിയിച്ചു. 'എല്ലാ കുര്‍ദുകള്‍ക്കും മുഴുവന്‍ പ്രതിപക്ഷത്തിനും എതിരായ ശത്രുതാപരമായ നടപടിയാണ് ഇത് എന്നാണ് എച്ചിഡിപി വിശേഷിപ്പിച്ചത്.


എച്ച്ഡിപിയുടെ എംപിയും ഡെമോക്രാറ്റിക് സൊസൈറ്റി കോണ്‍ഗ്രസിന്റെ സഹ നേതാവുമാണ് 56 കാരിയായ ലെയ്‌ല. മൂന്ന് പതിറ്റാണ്ടിലേറെയായി തുര്‍ക്കിയില്‍ രക്തരൂക്ഷിതമായ കലാപം നടത്തിയ തീവ്രവാദ കുര്‍ദിഷ് സംഘടനയായ പികെകെ ഗ്രൂപ്പുമായി ഡെമോക്രാറ്റിക് സൊസൈറ്റി കോണ്‍ഗ്രസിനും ലെയ്‌ല ഗുവനും ബന്ധമുണ്ടെന്ന് തുര്‍ക്കി സര്‍ക്കാര്‍ ആരോപിക്കുന്നു. തിങ്കളാഴ്ച ശിക്ഷ വിധിച്ചതിന് ശേഷം ഇവര്‍ എവിടെയാണെന്ന് വ്യക്തമല്ല. അടുത്ത കാലത്തായി തുര്‍ക്കി സര്‍ക്കാര്‍ ഡസന്‍ കണക്കിന് എച്ച്ഡിപി നേതാക്കളെയും പ്രാദേശിക ഉദ്യോഗസ്ഥരെയും പികെകെയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തിരുന്നു.




Next Story

RELATED STORIES

Share it