Latest News

ഛത്തിസ്ഗഢില്‍ പത്തുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാദൗത്യം തുടരുന്നു

ഛത്തിസ്ഗഢില്‍ പത്തുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; രക്ഷാദൗത്യം തുടരുന്നു
X

ജഞ്ജഗീര്‍-ചമ്പ: ഛത്തിസ്ഗഢിലെ ജഞ്ജഗീര്‍ചമ്പ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ട് പത്ത് വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനം വെളളിയാഴ്ച വൈകീട്ട് ആരംഭിച്ചു.

രാഹുല്‍ സാഹു എന്ന കുട്ടിയാണ് 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. സ്വന്തം വീടിനു പുറകിലുള്ള കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.

:'ഇന്നലെ വൈകുന്നേരം മുതല്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. വിവരമനുസരിച്ച് രാഹുലിനടുത്തെത്താന്‍ 56 മണിക്കൂര്‍ എടുക്കും. വാഴപ്പഴവും ജ്യൂസും കുട്ടിക്ക് എത്തിച്ചുനല്‍കി. വീട്ടുകാരും കുട്ടിയോട് സംസാരിക്കുന്നുണ്ട്. അവന്റെ ക്ഷേമത്തിനായി ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുന്നു''- മുഖ്യമന്ത്രി ഭൂപേഷ് ഭൂപേഷ് ബാഗേല്‍ ട്വീറ്റ് ചെയ്തു.

ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും ദൗത്യസംഘത്തെ അയച്ചിട്ടുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ജില്ലാ കലക്ടറും ജില്ലാ പോലിസ് സൂപ്രണ്ടും സംഭവസ്ഥലത്തുണ്ട്.

Next Story

RELATED STORIES

Share it