Latest News

തെലങ്കാന ജനുവരി പത്ത് വരെ റാലികളും കൂടിച്ചേരലുകളും നിരോധിച്ചു

തെലങ്കാന ജനുവരി പത്ത് വരെ റാലികളും കൂടിച്ചേരലുകളും നിരോധിച്ചു
X

ഹൈദരാബാദ്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെലങ്കാനയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ജനുവരി രണ്ടാം തിയ്യതി മുതല്‍ നടപ്പാക്കും. ജനുവരി 10വരെയാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ടാവുക. ഒമിക്രോണ്‍ ബാധ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം പ്രഖ്യാപിച്ചത്.

ജനുവരി 10 വരെ എല്ലാ തരത്തിലുള്ള റാലികളും കൂടിച്ചേരലുകളും നിരോധിച്ചു. സാമൂഹിക, മത, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികള്‍ക്കും ഇത് ബാധകമാണ്.

എല്ലാ സ്ഥാപനങ്ങളിലും പൊതുഗതാഗതസംവിധനത്തിലും കടകളിലും മാളുകളിലും ഓഫിസുകളിലും സാനിറ്റൈസറുകളുടെ ഉപയോഗവും തെര്‍മല്‍ സ്‌കാനിങ്ങും മാസ്‌കുകളും ഉപയോഗിക്കണം.

മാസ്‌കുകള്‍ ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 1,000 രൂപ പിഴ ചുമത്തും.

Next Story

RELATED STORIES

Share it