Latest News

തെഹ്‌റീക് ഇ ഹുറിയത്ത് ചെയര്‍മാന്‍ അഷ്‌റഫ് സഹ്രി ജയിലില്‍ വച്ച് മരിച്ചു

തെഹ്‌റീക് ഇ ഹുറിയത്ത് ചെയര്‍മാന്‍ അഷ്‌റഫ് സഹ്രി ജയിലില്‍ വച്ച് മരിച്ചു
X

ശ്രീനഗര്‍: തെഹറീക് ഇ ഹുറിയത്ത് ചെയര്‍മാന്‍ അഷ്‌റഫ് സഹ്രി ജയിലില്‍ വച്ച് മരിച്ചു. 77 വയസ്സായിരുന്നു. ജയിലില്‍ വച്ച് ശാരീരികാസ്വസ്ഥതകള്‍ നേരിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ജമ്മു കശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്റ്റ് അനുസരിച്ചാണഅ അഷ്‌റഫ് സഹ്രിയെ കഴിഞ്ഞ ജൂലൈയില്‍ ജമ്മു കശ്മീര്‍ ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഉധംപൂര്‍ ജയിലിലാണ് ഉണ്ടായിരുന്നത്. രോഗം വര്‍ധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

നിരവധി അസുഖങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ദിവസങ്ങളായി മോശമായിവരികയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ജ്മ്മുകശ്മീരിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മുന്‍മുഖ്യമന്ത്രിമാരുള്‍പ്പെടെ നിരവധി രാഷ്ട്രീയപ്രവര്‍ത്തകരെ ജയിലിലടച്ചിരുന്നു.

Next Story

RELATED STORIES

Share it