Latest News

വോട്ടിങ് മെഷീനില്‍ സാങ്കേതികത്തകരാര്: ആലപ്പുഴയില്‍ ഒരു ബൂത്തില്‍ റീപോളിംഗ്

വോട്ടിങ് മെഷീനില്‍ സാങ്കേതികത്തകരാര്: ആലപ്പുഴയില്‍ ഒരു ബൂത്തില്‍ റീപോളിംഗ്
X

ആലപ്പുഴ: ഡിസംബര്‍ എട്ടിന് ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂര്‍ കിഴക്ക് വാര്‍ഡിലെ സര്‍വോദയപുരം സ്മാള്‍ സ്‌കെയില്‍ കയര്‍ മാറ്റ് പ്രൊഡ്യൂസര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനില്‍ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. വോട്ടെടുപ്പില്‍ ഈ പോളിംഗ് സ്‌റ്റേഷനിലെ വോട്ടിംഗ് യന്ത്രത്തിന്റെ സാങ്കേതിക തകരാറുമൂലം അതില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന് വരണാധികാരി റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

ഡിസംബര്‍ 14ന് ഈ പോളിംഗ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.

Next Story

RELATED STORIES

Share it