Latest News

സാങ്കേതികപ്രശ്‌നം: ദുബയ്-കൊച്ചി എയര്‍ ഇന്ത്യാ വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തി

സാങ്കേതികപ്രശ്‌നം: ദുബയ്-കൊച്ചി എയര്‍ ഇന്ത്യാ വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തി
X

മുംബൈ: ദുബയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം മര്‍ദ്ദവ്യതിയാനം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അടിയന്തരലാന്‍ഡിങ് നടത്തി.

ബോയിങ് 787 എഐ -934 വിമാനമാണ് സുരക്ഷിത ലാന്‍ഡിങ് നടത്തിയത്.

പറക്കുന്നതിനിടയില്‍ വിമാനത്തില്‍ മര്‍ദ്ദവ്യതിയാനം സംഭവിക്കുന്നതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുംബൈയിലേക്ക് തിരിച്ചുവിടാന്‍ തീരുമാനിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

എയര്‍ക്രാഫ്റ്റുകളില്‍ മര്‍ദ്ദവ്യതിയാനം അപകടമുണ്ടാക്കുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ രണ്ട് മാസമായി നിരവധി വിമാനങ്ങളാണ് സാങ്കേതികത്തകരാറുമൂലം അടിയന്തരലാന്‍ഡിങ് നടത്തിയത്.

Next Story

RELATED STORIES

Share it