Latest News

പ്രതിശ്രുത വരനോടൊപ്പം കാറില്‍ പോവുന്നതിനിടെ വെടിയേറ്റ യുവതി മരിച്ചു

പ്രതിശ്രുത വരനോടൊപ്പം കാറില്‍ പോവുന്നതിനിടെ വെടിയേറ്റ യുവതി മരിച്ചു
X

ഗുഡ്ഗാവ്: ഡല്‍ഹിക്കു സമീപം ഗുഡ്ഗാവില്‍ പ്രതിശ്രുത വരനോടൊപ്പം കാറില്‍ പോവുന്നതിനിടെ വെടിയേറ്റ യുവതി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശിനിയും ഗുഡ്ഗാവിലെ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയില്‍ ജീവനക്കാരിയുമായ പൂജ ശര്‍മ്മ(26)യാണ് മരണപ്പെട്ടത്. നാല് ദിവസം മുമ്പ് യാത്രയ്ക്കിടെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ യുവാക്കള്‍ വെടിയുതിര്‍ത്തത്. നവംബര്‍ മൂന്നിന് രാത്രി പൂജാ ശര്‍മ, ഗുഡ്ഗാവിലെ ഒരു റെസ്റ്റോറന്റില്‍ അത്താഴം കഴിച്ച ശേഷം തന്റെ പ്രതിശ്രുതവരനോടൊപ്പം കാറില്‍ പോവുന്നതിനിടെയാണ് ആക്രമണം. ഇരുവരെയും കൊള്ളയടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ യുവതി വ്യാഴാഴ്ച സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. പ്രതിശ്രുത വരനും ഗുഡ്ഗാവില്‍ ജോലി ചെയ്യുകയാണ്. ബൈക്കിലുണ്ടായിരുന്ന പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.

കഴിഞ്ഞ മാസം, ഫരീദാബാദിലെ ഹരിയാനയിലെ ബല്ലബ്ഗവ ില്‍ 21 കാരിയായ ഒരു വിദ്യാര്‍ത്ഥിയെ കോളജിന് പുറത്ത് പട്ടാപ്പകല്‍ വെടിവച്ച് കൊന്നിരുന്നു. വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും കുതറിമാറുന്നതിനിടെ ഒരാള്‍ വെടിവയ്ക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള തെരുവില്‍ നടന്ന കൊലപാതക ദൃശ്യങ്ങളുടെ വീഡിയോ പുറത്തുവന്നിരുന്നു.

Techie, Out On Drive With Fiance In Gurgaon, Shot Dead By Men On Bike




Next Story

RELATED STORIES

Share it