Latest News

മകനെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷം അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി

മകനെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷം അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി
X

കാസര്‍ഗോഡ്: യുവ അധ്യാപികയെയും ഭര്‍ത്താവിനെയും വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പെയ്ന്റിംഗ് ജോലി ചെയ്യുന്ന അജിത്ത് (35), വൊര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ശ്വേത (27) എന്നിവരാണ് മരിച്ചത്.

കാസര്‍ഗോഡ് മഞ്ചേശ്വരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പാറിലാണ് സംഭവം. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം.

തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഒരിടം വരെ പോകാനുണ്ടെന്നും മോനെ അതുവരെ നോക്കണമെന്നും പറഞ്ഞാണ് ഇവര്‍ ഇവിടെനിന്നും മടങ്ങിയത്.

പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇരുവരും വിഷം കഴിക്കുകയായിരുന്നു. വൈകുന്നേരത്തോടെ വീട്ടുമുറ്റത്തു വീണു കിടക്കുന്ന നിലയിലാണ് ഇവരെ പരിസരവാസികള്‍ കണ്ടെത്തിയത്. ഉടന്‍ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ മഞ്ചേശ്വരം പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it