Latest News

'ടാസ്‌ക്' ലോഗോ പ്രകാശനം ചെയ്തു

ടാസ്‌ക് ലോഗോ പ്രകാശനം ചെയ്തു
X

തിരുവനന്തപുരം: കേരളത്തിലെ ട്രാവല്‍ & ടൂര്‍സ് ഏജന്റുമാരുടെ അതിജീവനത്തിനായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ ട്രാവല്‍ ആന്റ് ടൂര്‍സ് ഏജന്റ്‌സ് സര്‍വൈവല്‍ കേരളൈറ്റ്‌സ്- ടാസ്‌കിന്റെ(ടിഎഎസ്‌കെ) ലോഗോ പ്രകാശനം കേരള തുറമുഖ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു.

കൊവിഡ് മഹാമാരി കാരണം ഏറ്റവും അധികം പ്രയാസം നേരിടുന്ന ട്രാവല്‍ & ടൂറിസം മേഖലയുടെ ഇനിയുള്ള സാധ്യത എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ചും ട്രാവല്‍ & ടൂറിസം മേഖലയിലെ അംഗങ്ങളുടെ പരിരക്ഷ ഉറപ്പു വരുത്തുന്നതിനു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുടങ്ങിയ കാര്യങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചും ട്രാവല്‍ മേഘലയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്ത് ഉള്ള ഒരാള്‍ എന്ന നിലയില്‍ ട്രാവല്‍ ഏജന്റുമാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ഗവണ്‍മെന്റ് തലത്തില്‍ ഉന്നയിച്ചു ആവശ്യമായ നടപടികള്‍ കൈകൊള്ളാമെന്നും മന്ത്രി ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ട്രാവല്‍ & ടൂറിസം മേഘലയിലെ പതിനായിരക്കണക്കിന് തൊഴിലാളികളും പ്രവാസികളും നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍, ട്രാവല്‍ ഏജന്‍സികള്‍ക്കുള്ള തദ്ദേശ സ്ഥാപനങ്ങളിലില്‍നിന്നും ലൈസെന്‍സ്,പ്രവാസികളുടെ വിദേശ യാത്രക്ക് അനിവാര്യമായ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ പോരായ്മകള്‍ തുടങ്ങിയവ പരിഹരിക്കുവാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ടാസ്‌ക് കൂട്ടായ്മ നിവേദനത്തിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപെട്ടു.

Next Story

RELATED STORIES

Share it