- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തരുണ്‍ തേജ്പാല്‍ ലൈംഗികപീഡനക്കേസ്: വിചാരണക്കോടതി പ്രവര്‍ത്തിച്ചത് മുന്‍വിധിയോടെ; പുനര്‍വിചാരണ വേണമെന്ന് ഗോവ സര്‍ക്കാര്‍

പനാജി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ വിധി മുന്‍വിധിയോടെയും പിതൃമേധാവിത്തപരമായിരുന്നുവെന്നും പുനര്‍വിചാരണ വേണമെന്നും ഗോവ സര്‍ക്കാര്‍. ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. തരുണ്‍ തേജ്പാലിന്റെ കേസില്‍ വിചാരണക്കോടതി സ്ത്രീയുടെ മൊഴി അവിശ്വസിച്ചുവെന്നും ലൈാംഗിക പീഡനത്തിന് വിധേയയായ സ്്ത്രീ എങ്ങനെയാണ് പെരുമാറേണ്ടതെന്ന മുന്‍വിധി കലര്‍ന്ന സങ്കല്‍പ്പത്തിനനുസരിച്ചാണ് കോടതി വിധി പറഞ്ഞതെന്നും കോടതിയുടെ വിലയിരുത്തലുകള്‍ നിറം പിടിപ്പിച്ചതും പിതൃമേധാവിത്തപരവുമാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡ്വ. ജനറല്‍ ഓഫ് ഇന്ത്യ ഡേവിസ് പന്‍ഗം, അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവീന്‍ ഫല്‍ദേസ്സി തുടങ്ങിയവരാണ് ഗോവ സര്‍ക്കാരിന് വേണ്ടി ഹാജരാവുന്നത്. 527 പേജ് ഉത്തരവ് ലഭിച്ചതിനുശേഷം അപ്പീലില്‍ മാറ്റം വരുത്താന്‍ കോടതി സര്‍ക്കാരിന് അനുമതി നല്‍കി. നമ്മുടെ പെണ്‍കുട്ടികള്‍ക്കുവേണ്ടി കോടതി ഈ കേസ് താമസമില്ലാതെ പരിഗണിക്കണമെന്ന് ഹൈക്കോടതിയില്‍ തുഷാര്‍ മേത്ത അഭ്യര്‍ത്ഥിച്ചു.
ജൂണ്‍ 2 ന് കേസ് പരിഗണിക്കുമെന്നാണ് കരുതുന്നത്.
മുന്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ ലൈംഗികാക്രമണ കേസില്‍ നേരത്തെ ഗോവ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തെഹല്‍ക്ക മാഗസിനിലെ തന്റെ സഹപ്രവര്‍ത്തകയെ 2013ല്‍ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് തേജ്പാലവിനെതിരെയുള്ള കേസ്. 2017ല്‍ കോടതി തേജ്പാലിനെതിരേ ബലാല്‍സംഗം, ലൈംഗികപീഡനം, തടഞ്ഞുവയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തനിക്കെതിരേയുള്ള വകുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തേജ്പാല്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഗോവ വിചാരണക്കോടതിയില്‍ വിചാരണ നേരിടാന്‍ കോടതി നിര്‍ദേശിച്ചു.
2013 ല്‍ രജസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു. ഐപിസിയുടെ വിവിധ വകുപ്പുകളനുസരിച്ചാണ് ബലാല്‍സംഗം, ലൈംഗികപീഡനം, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ കേസെടുത്തത്. ഒളികാമറ ഓപറേഷനിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് പ്രമ്പനമുണ്ടാക്കിയ തെഹല്‍ക്ക മാഗസിന്റെ എഡിറ്ററായിരുന്നു തരുണ്‍ തേജ്പാല്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















