Latest News

താരാചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി സ്ഥാനമേറ്റു

താരാചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി സ്ഥാനമേറ്റു
X

ബെംഗളൂരു: മുന്‍ കേന്ദ്ര മന്ത്രി താരാചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി സ്ഥാനമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കര്‍ണാട ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓക സത്യവാചകം ചൊല്ലിക്കൊടുത്തു. കര്‍ണാടകയിലെ പത്തൊമ്പതാമത് ഗവര്‍ണറാണ് ഗെലോട്ട്.

2014 മുതല്‍ ഗവര്‍ണറായിരുന്ന വജുഭായി ആര്‍ വാലയുടെ ഒഴിവിലാണ് 73കാരനായ ഗെലോട്ട് ഗവര്‍ണറായത്.

മുന്‍ കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന ഗെലോട്ടിനെ കഴിഞ്ഞ ജൂലൈ 6നാണ് ഗവര്‍ണറായി നിയമിച്ചത്. ജൂലൈ 12ലെ കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ സ്ഥാനമൊഴിയേണ്ടിവന്ന 12 പേരിലൊരാളാണ് അദ്ദേഹം. 2019മുതല്‍ രാജ്യസഭാ നേതാവായിരുന്നു.

Next Story

RELATED STORIES

Share it