പണംവച്ച് ചീട്ടുകളി: തമിഴ് നടന്‍ ഷാം അടക്കം 12 പേര്‍ അറസ്റ്റില്‍

ചെന്നൈ: പണം വച്ച് ചീട്ടുകളിച്ച 12 പേരെ ചെന്നൈ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ തിമിഴ് നടന്‍ ഷാമും ഉള്‍പ്പെടുന്നു. ഷാമിന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു പണം വച്ച് ചീട്ടുകളി നടന്നത്. പണമായി ഉപയോഗിക്കുന്ന ടോക്കണുകള്‍ പോലിസ് കണ്ടെടുത്തു.
നടന്റെ ചെന്നൈ നുങ്കമ്പാക്കത്തെ ഫ്‌ലാറ്റില്‍ ലോക്ക് ഡൗണ്‍ സമയത്ത് പണം വച്ചുകൊണ്ടുള്ള കളി നടക്കുന്നുണ്ടെന്ന് മറ്റൊരു നടന്‍ അറിയിച്ചതനുസരിച്ചാണ് പോലിസ് സ്ഥലത്തെത്തിയത്. പോലിസിന് അറിവുകൊടുത്ത നടന് ചീട്ടുകളിയില്‍ വലയി തോതില്‍ പണം നഷ്ടപ്പെട്ടിരുന്നുവെന്നും റിപോര്‍ട്ടുണ്ട്.
ഷാമിനെ കൂടാതെ മറ്റേതെങ്കിലും നടന്‍ അറസ്റ്റിലായിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ടോക്കണ്‍ ഉപയോഗിച്ച് കളിക്കുന്നതിന്റെ രീതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഓണ്‍ലൈന്‍ ഗെയിം വഴി 20,000 രൂപ നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കിയിരുന്നു.
RELATED STORIES
മന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMTലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT