Latest News

അഫ്ഗാനില്‍ താലിബാന്‍ മുന്നേറ്റം; കണ്ഡഹാറില്‍നിന്ന് നിന്ന് ഇന്ത്യ നയതന്ത്രപ്രതിനിധികളെ ഒഴിപ്പിച്ചു

അഫ്ഗാനില്‍ താലിബാന്‍ മുന്നേറ്റം; കണ്ഡഹാറില്‍നിന്ന് നിന്ന് ഇന്ത്യ നയതന്ത്രപ്രതിനിധികളെ ഒഴിപ്പിച്ചു
X

ന്യൂഡല്‍ഹി: അഫ്ഗാനില്‍ താലിബാന്‍ സേനയുടെ മുന്നേറ്റം തീക്ഷ്ണമായതോടെ ഇന്ത്യ, കാണ്ഡഹാറില്‍ നിന്ന് നയതന്ത്രപ്രതിനിധികളെ ഒഴിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് പ്രത്യേക വിമാനത്തിലാണ് അമ്പതോളം ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.

ഇന്ത്യ സര്‍ക്കാരിനു വേണ്ടി ജോലി ചെയ്യുന്ന ഒരു അഫ്ഗാന്‍ പൗരന്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യന്‍ മിഷനില്‍ അവശേഷിക്കുന്നത്.

മസര്‍ ഇ ശരീഫ് കോണ്‍സുലേറ്റ് ഇപ്പോഴും തുറന്നിരിക്കുന്നുണ്ടെങ്കിലും താലിബാന്‍ പടിഞ്ഞാറന്‍ പ്രദേശത്ത് മുന്നേറ്റം തുടരുകയാണെങ്കില്‍ താമസിയാതെ അതും അടച്ചേക്കും. കാബൂള്‍ എംബസിയില്‍ മാത്രമേ ഇന്ത്യന്‍ ഉദ്യോഗസ്ഥരുള്ളൂ.

താലിബാന്‍ മുന്നേറ്റത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വേണ്ടിവന്നാല്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച സൂചിപ്പിച്ചിരുന്നു.

2020ഓടെ ഇന്ത്യ ജലാലാബാദിലെയും ഹെറാടിലെയും ഇന്ത്യന്‍ മിഷന്‍ അടച്ചുപൂട്ടിയിരുന്നു.

അഫ്ഗനിലെ സ്ഥിതിഗതികളെക്കുറിച്ച് അംബാസിഡര്‍ ഫരീദ് മമുന്ദ്‌സെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധനുമായി ചര്‍ച്ച നടത്തി.

അഫ്ഗാനിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it