Latest News

സ്വീഡനില്‍ സ്റ്റീഫന്‍ ലോഫ് വീണ്ടും പ്രധാനമന്ത്രി

സ്വീഡനില്‍ സ്റ്റീഫന്‍ ലോഫ് വീണ്ടും പ്രധാനമന്ത്രി
X

സ്വീഡന്‍: സ്വീഡന്‍ പ്രധാനമന്ത്രിയായി സ്റ്റീഫന്‍ ലോഫെനെ വീണ്ടും തെരഞ്ഞെടുത്തു. നാല് മാസത്തെ രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലാണ് സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവ് സ്റ്റീഫന്‍ ലോഫെന്‍ രണ്ടാമതും പ്രധാനമന്ത്രിയായി അധികാരത്തിലേക്കെത്തുന്നത്. 17.5 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തിയ തീവ്ര നിലപാടുകാരായ സ്വീഡന്‍ ഡെമോക്രാറ്റുകളുടെ വെല്ലുവിളികളെ അതിജീവിച്ചാണ് പ്രതിപക്ഷ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നത്. സ്വീഡന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കുറവ് വോട്ട് നേടി അധികാരത്തിലെത്തുന്ന ആദ്യ സര്‍ക്കാരാണ് സ്റ്റീഫന്‍ ലോഫെന്റെത.് 1917മുതല്‍ സ്വീഡനില്‍ അധികാരം നിലനിര്‍ത്തിയിട്ടുള്ള സോഷ്യല്‍ ഡെമോക്രാറ്റുകള്‍ വലിയ പരാജയമായിരുന്നു തെരഞ്ഞെടുപ്പില്‍ നേരിട്ടത്. ഏറ്റവുമധികം സീറ്റുകള്‍ നേടിയെങ്കിലും കുറഞ്ഞ വോട്ടുമാത്രമാണ് ലഭിച്ചത്. തീവ്ര വലത് ആശയങ്ങള്‍ പുലര്‍ത്തുന്ന സ്വീഡന്‍ ഡെമോക്രാറ്റുകള്‍ കരുത്താര്‍ജിച്ചതാണ് മുഖ്യധാര കക്ഷികള്‍ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ ആഴ്ചയില്‍ നടന്ന വോട്ടെടുപ്പില്‍ ഇടതുപക്ഷം പിന്തുണച്ചതോടെയാണ് രണ്ടാമതും ലോഫെന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.

Next Story

RELATED STORIES

Share it