Latest News

രഹനാ ഫാത്തിമയുടെ സാമൂഹിക മാധ്യമ വിലക്കിനു സുപ്രിംകോടതി സ്‌റ്റേ

രഹനാ ഫാത്തിമയുടെ സാമൂഹിക മാധ്യമ വിലക്കിനു സുപ്രിംകോടതി സ്‌റ്റേ
X

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതു വരെ സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നതിനു രഹനാ ഫാത്തിമയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് നടപടികള്‍ പൂര്‍ത്തിയാവുന്നതു വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്‌ട്രോണിക്, സാമൂഹിക മാധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്തുന്നതിനാണു

ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നത്. രഹ്ന ഫാത്തിമയുടെ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഹൈക്കോടതി വിധി എന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം. അഭിപ്രായ പ്രകടനത്തിനുള്ള വിലക്ക് സ്‌റ്റേ ചെയ്‌തെങ്കിലും ഹൈക്കോടതി രഹന ഫാത്തിമയ്ക്ക് ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകള്‍ സുപ്രിം കോടതി സ്‌റ്റേ ചെയ്തില്ല.

കുക്കറി ഷോയില്‍ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്.

Supreme Court stays Rahna Fatima's social media ban

Next Story

RELATED STORIES

Share it