Latest News

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ അവസാനത്തോടെ നടത്തണമെന്ന് സുപ്രിംകോടതി

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ അവസാനത്തോടെ നടത്തണമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) യുടെ കീഴിലുള്ള അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ അവസാനത്തോടെ നടത്തണമെന്ന് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

വാര്‍ഡുകളുടെ സംവരണ പ്രക്രിയ നിലവില്‍ അന്തിമ ഘട്ടത്തിലാണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയും അഡ്വക്കേറ്റ് ജനറല്‍ ശശികരണ്‍ ഷെട്ടിയും കോടതിയെ അറിയിച്ചു. ഫെബ്രുവരി 28-നകം സംവരണ പട്ടിക ഔദ്യോഗികമായി പുറത്തിറക്കുമെന്നും അതിനുശേഷം തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തം കമ്മീഷന് ആയിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

വോട്ടര്‍ പട്ടികയുടെ പരിശോധന മാര്‍ച്ച് 16 വരെ നടക്കും. ഇതിനുശേഷം സംസ്ഥാനമൊട്ടാകെ എസ്എസ്എല്‍സി പരീക്ഷകള്‍ നടക്കുന്നതിനാല്‍ ജീവനക്കാരുടെ കുറവുണ്ടാകാം. ഈ സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് നടത്താന്‍ മെയ് അവസാന ആഴ്ച വരെ സമയം ആവശ്യമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചു. മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയാക്കാന്‍ ജൂണ്‍ വരെ സമയമെടുക്കുമെന്ന് കമ്മീഷന്‍ സുപ്രീം കോടതിയില്‍ വിശദീകരിച്ചു.

Next Story

RELATED STORIES

Share it