Latest News

വോട്ടുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്; സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസച്ചു

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വോട്ടിന്റെ കണക്കുകളിലുള്ള പിശകുകള്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിനെ കുറിച്ചും ഫലപ്രഖ്യാപനത്തിനെ കുറിച്ചും സംശയം ജനിപ്പിക്കുന്നതാണ്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചപ്പോള്‍ അവര്‍ വ്യക്തമായ മറുപടി തന്നില്ലെന്നും ഹരജിക്കാര്‍ പറയുന്നു.

വോട്ടുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്; സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസച്ചു
X

ന്യൂഡല്‍ഹി: വോട്ടുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി രണ്ട് സര്‍ക്കാരിതര സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടിസ് അയച്ചു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 347 ലോക്‌സഭ മണ്ഡലത്തിലാണ് വോട്ടിന്റെ എണ്ണത്തില്‍ പിശകുകള്‍ കണ്ടെത്തിയത്. പോള്‍ ചെയ്ത വോട്ടും എണ്ണിയപ്പോള്‍ കിട്ടിയ വോട്ടും തമ്മിലാണ് പൊരുത്തക്കേട്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വോട്ടിന്റെ കണക്കുകളിലുള്ള പിശകുകള്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിനെ കുറിച്ചും ഫലപ്രഖ്യാപനത്തിനെ കുറിച്ചും സംശയം ജനിപ്പിക്കുന്നതാണ്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചപ്പോള്‍ അവര്‍ വ്യക്തമായ മറുപടി തന്നില്ലെന്നും ഹരജിക്കാര്‍ പറയുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റ് റിഫോം ആന്റ് കോമണ്‍ കോസ് (എഡിആര്‍)എന്ന സംഘടനയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പ്രശാന്ത് ഭൂഷന്‍ നേഹ രതി എന്നിവര്‍ എഡിആര്‍നു വേണ്ടി ഹാജരായി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും മൈ വോട്ടേഴ്‌സ് ടേണ്‍ ആപ്പ് ആപ്പിലും ഓരോരുത്തര്‍ക്കും കിട്ടിയ വോട്ടുകളുടെ എണ്ണം വ്യത്യസ്തമായിരുന്നു. ആ വ്യത്യാസം ഒരു വോട്ട് മുതല്‍ 101323 വോട്ട് വരെയാണ്. ആറ് സീറ്റുകളില്‍ ഈ പിശകുകള്‍ ജയിച്ചയാളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ്. പിശകു വന്ന വോട്ടുകളുടെ മൊത്തം എണ്ണം 739104 ഉം വരും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഇതുസംബന്ധിച്ച നോട്ടീസ് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിട്ടുണ്ട്.

ഫലപ്രഖ്യാപിക്കുന്നതിന്റെ തിരക്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിന്റെ എണ്ണത്തില്‍ വന്ന വ്യത്യാസം പരിഗണിച്ചതേയില്ല. അത്തരം താല്‍ക്കാലിക ഡാറ്റ ഉപയോഗിച്ചാണ് കമ്മീഷന്‍ ഫലം പ്രഖ്യാപിച്ചത്. ജൂലൈ ഒന്നിന് തങ്ങള്‍ക്ക് നല്‍കിയ മറുപടി അവ്യക്തമായിരുന്നെന്നും ശരിയാ ഡാറ്റ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടുവെന്നും ഹരജി ചൂണ്ടിക്കാട്ടി.

വോട്ടെടുപ്പ് നടത്തേണ്ടതും അത് ശരിയായ രീതിയില്‍ എണ്ണേണ്ടതും കണക്കുകള്‍ സൂക്ഷിക്കേണ്ടതും ജനങ്ങള്‍ക്ക് നല്‍കേണ്ടതും കമ്മീഷന്റെ ഉത്തരവാദിത്തമാണ്. ഓരോ ഫലപ്രഖ്യാപനത്തിനു മുമ്പും എണ്ണത്തിലുള്ള ഇത്തരം പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍ഗകണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

ഇലക്ടോണിക് വോട്ടിങ് മെഷീനെ കുറിച്ച് വ്യാപകമായ പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹരജി.





Next Story

RELATED STORIES

Share it